Kerala Search

വാചക മേള

ദേവപ്രശ്നം കഴിഞ്ഞു വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നപ്പോള്‍ ഒരുപാടു ഭക്തര്‍ എന്നെ വിളിച്ചിരുന്നു. ശബരിമലയിലെ ചൂഷണത്തില്‍ മനം മടുത്തവരാണ് അവര്‍. ഇപ്പോഴെങ്കിലും ഇതൊക്കെ ചൂണ്ടികാണിക്കാന്‍ ഒരാളുണ്ടായല്ലോ എന്നാണ് അവര്‍ എന്നോട് പറഞ്ഞത്.
--- പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കര്‍.

ഏതോ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി സ്വയം കോളാമ്പിയായി ദൈവജ്ഞന്‍ മാറിയതാണ് പല പരാമര്‍ശങ്ങളുടെയും പിന്നിലെ രഹസ്യമെന്നു സാമാന്യ ബുദ്ധികൊണ്ട് മനസ്സിലാക്കാം പറയേണ്ടത് പറയാതിരിക്കുകയും പറയാന്‍ പാടില്ലാത്തത് പ്രശന ചിന്തയുടെ പരിധികടന്ന് പറയുകയുമാണ് ദൈവജ്ഞന്‍ ചെയ്തിരിക്കുന്നത്.
--- കെ.ചന്ദ്രഹരി.

ഞാനൊരു ദൈവവിശ്വാസി ആയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിഷേധസ്വഭാവം കാണിക്കാറുമില്ല. എന്തൊക്കെ പറഞ്ഞാലും നമ്മള്‍ വിചാരിക്കാത്തതും ചിന്തിക്കാത്തതുമായ എന്തോ ഉണ്ട്.
---മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍

ഇവിടത്തെ സവര്‍ണനായ ഒരു ബ്രാഹ്മണനും ദളിതനും തമ്മിലുള്ള അകല്‍ച്ചയെക്കാള്‍ വലിയ അകല്‍ച്ചയാണ് ഒരു ദളിതനും ആദിവാസിയും തമ്മിലുള്ളത്. ദളിതരില്‍ നല്ലൊരു വിഭാഗം സവര്‍ണരാണ്. അവര്‍ ആദിവാസികളെ കീഴാളരായാണ് കാണുന്നത്.
---നാരായന്‍

കഴിഞ്ഞ പത്ത് വര്‍ഷത്തിനകം മലപ്പുറത്തും അയല്‍ പ്രദേശങ്ങളിലും വല്ലതും വളര്‍ന്നിട്ടുണ്ടെങ്കില്‍ അത് മത തീവ്രവാദവും മതമൌലികവാദവും മാത്രമാണ്. അവരുടെ വ്യത്യസ്ത് പ്രതിനിധാനങ്ങളില്‍ ചിലതിന്റെ സമ്മതിദാന പിന്തുണ പല താല്പര്യങ്ങളുടെ പേരില്‍ സി.പി.എമ്മിന് ലഭിച്ചു എന്നത് സി.പി.എം. വളരുന്നു എന്നതിന്റെ തെളിവല്ല തന്നെ.
---ഹമീദ് ചേന്നമംഗലൂര്‍.

ഒരു ആഗോള ആണവ ലോഭിയുടെ ഭാഗമാണ് മേധാപാട്കര്‍ ഉള്‍പ്പെടെയുള്ളവര്‍. പുനരധിവാസമാണ് മേധയുടെ പ്രശ്നമെങ്കില്‍ നര്‍മദയെക്കാള്‍ എത്രയോഅധികം കുടിയൊഴിപ്പിക്കലുകള്‍ രാജ്യത്തുടനീളം മുഴുവന്‍ വികസന്‍ പദ്ധതികള്‍ക്കും വേണ്ടി നടക്കുന്നുണ്ട്. ആദിവാസികള്‍ക്ക് വേണ്ടിയാണെന്നുള്ള വാദവും കളവാണ്. മേധയുടെയും അരുന്ധതി റോയിയുടെയും സമരം ആണവ ലോബിയുടെ സമരമാണ്.
--- ആനന്ദ്

കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൂടെ ധാരാളം ആളുകളുണ്ട്, ഇവരാരും മാര്‍ക്സിയന്‍ രീതിയില്‍ ചിന്തിക്കുന്നതു കൊണ്ടല്ല. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ കൊടുക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. പത്രത്തിലും ചാനലിലും പല സഹകരണ സംഘങ്ങളിലും ആശുപത്രിയിലും മറ്റു പലയിടങ്ങളിലുമായി. അപ്പോള്‍ വലിയ തൊഴില്‍ ദായക ഗ്രൂപ്പിന്റെ കൂടെ ആളെ കിട്ടും.
--- ഡോ.എം.കുഞ്ഞാമന്‍

പത്തുപറ നിലത്ത് ഇന്ന് പത്തുപറ വിളഞ്ഞാലും കര്‍ഷകന്‍ ആത്മഹത്യ ചെയ്യും. നൂറു പറയോ ആയിരം പറയോ ആയി ലക്ഷ്യങ്ങള്‍ മാറിയിരിക്കുന്നു. പോസ്റ്റ് മോഡേണ്‍ ലോകത്തിന്റെ ഉന്മാദാവസ്ഥ ഇതാണ്. ഒന്നര ഉറിപ്പികയ്ക്ക് 100 തേങ്ങ വിറ്റിരുന്ന കാലം എന്റെ ഓര്‍മയിലുണ്ട്. അന്നാരും ആത്മഹത്യ ചെയ്തിരുന്നില്ല. ഇന്ന് റബ്ബറിന്റെ വില തേങ്ങക്ക് കിട്ടണമെന്ന് ശഠിക്കുന്ന കാലമാണ്.
---എം.എന്‍.വിജയന്‍.

അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാഗാന്ധി മുതല്‍, കരുണാകരന്‍ മുതല്‍, പടിക്കല്‍ മുതല്‍ പുലിക്കോടന്‍ വരെയുള്ളവര്‍ വിചാരണ ചെയ്യപ്പെടുയോ ശിക്ഷിക്കപ്പെടുകയോ ചെയ്തപ്പോള്‍ അച്യുതമേനേന്‍ എന്ന അത്ഭുത മേനോന്‍ പ്രതിച്ഛായക്കു പോലും പോറലേല്‍ക്കാതെ രക്ഷപ്പെട്ടത് എങ്ങിനെയായിരുന്നു?
---രണ്‍ജി പണിക്കര്‍.

രാജനോടും ഈച്ചരവാരിയരോടും കെ.വേണു കാണിച്ചത്ര നീതികേട് കരുണാകരനും അച്യുതമേനോനും കാണിച്ചിട്ടില്ല.
---ബാലചന്ദ്രന്‍ ചുള്ളിക്കാട്.

കുറെ സ്ഥലങ്ങളില്‍ പോകുക, അവിടത്തെ കുന്നും മലകളും പൂങ്കാവനങ്ങളും കാണുക, അതില്‍ എന്തെങ്കിലും പ്രത്യേകതയുള്ളതായി എനിക്ക് തോന്നിയിട്ടില്ല. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ മുകളില്‍ കയറി താഴോട്ട് നോക്കുന്നതില്‍ എന്താണ് വിശേഷം?
---മമ്മൂട്ടി.

Rate this Article:
  • Currently 4/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 4/5 Stars.
Posted on 8 July 06 by PalakkadNews

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.