Kerala Search

Pulse Polio Immunization Programme on April 9th

Palakkad: On April 9th 269470 children below the age of 5 will get pulse polio immunization in the district. District Collector Mr.K.Ajayakumar IAS presided over a meeting conducted in order to take stock of the preparations done for the programme. Altogether 2156 immunization booths will be set up with the help of 4312 volunteers and 216 supervisors. Mobile immunization teams also are in the service. In South East Asia, India is the only country where Polio is not completely eradicated yet.



പോളിയോ പ്രതിരോധ യജ്ഞം:ഒന്നാം ഘട്ടം ഏപ്രില്‍ ഒമ്പതിന്


പാലക്കാട്: ദേശീയ പള്‍സ് പോളിയോ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഏപ്രില്‍ ഒമ്പതിന് ആദ്യഘട്ട തുള്ളിമരുന്ന് വിതരണം നടത്തും.ജില്ലാ കലക്ടര്‍ കെ.അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം ജില്ലയില്‍ ഇതു സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്തു.ജില്ലയില്‍ അഞ്ച് വയസ്സിനു താഴെയുള്ള 269470 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. 2156 ബൂത്തുകള്‍ സജ്ജീകരിക്കും. 4312 വളന്റിയര്‍മാരുടേയും 216സൂപ്പര്‍ വൈസര്‍മാരുടേയും സേവനം ഉപയോഗപ്പെടുത്തും.കൂടാതെ മൊബൈല്‍ ടീമുമുണ്ടാകും 3.23 ലക്ഷം ഡോസ് മരുന്ന് ജില്ലയ്ക്കനുവദിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.കെ.രാധാകൃഷ്ണന്‍ അറിയിച്ചു. 2085 അംഗന്‍ വാടികളിലും ആരോഗ്യവകുപ്പിന്റെ പരിധിയിലുള്ള 533 ചികിത്സാ കേന്ദ്രങ്ങളിലുമായി പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണത്തിനുള്ള പ്രചാരണ പരിപാടികളും മുന്നൊരുക്കങ്ങളും സംഘടിപ്പിക്കുന്നുണ്ട്.


തുള്ളിമരുന്ന് വിതരണനടപടികള്‍ക്കായി ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1500 രൂപയും നഗരസഭകള്‍ക്ക് 20000രൂപയും ചിലവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 14ന് ഇതു സംബന്ധിച്ച ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പടുവിച്ചിട്ടുണ്ട്. ദക്ഷിണ പൂര്‍ വേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയില്‍ മാത്രമാണ് രോഗം പൂര്‍ ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യനുള്ളതെന്ന് ആര്‍ .സി. എച്ച്. ഓഫീസര്‍ ഡോ. പി.ആര്‍ .കരുണാകരന്‍ ചൂണ്ടിക്കട്ടി. 2006ല്‍ തന്നെ ദേശീയതലത്തില്‍ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.


പള്‍സ് പോളിയോ പ്രതിരോധ യജ്ഞത്തില്‍ ജില്ലയിലെ മൊത്തം സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും ആരോഗ്യവകുപ്പുമായി പൂര്‍ ണ്ണമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ലക്ഷ്യം നേടാന്‍ എല്ലാവരുടേയും പൂര്‍ണ്ണസഹകരണമുണ്ടാകണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Rate this Article:
This hasn't been rated yet.
Posted on 25 March 06 by PalakkadNews

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.