Kerala Search

73 കോടി കുടിശിഖ വരുത്തിയ പെപ്സികമ്പിനിക്ക് ജപ്തിനോട്ടീസ്

പാലക്കാട്:വില്‍പന നികുതിയിനത്തില്‍ 73 കോടിയോളം രൂപ കുടിശിഖവരുത്തിയ പുതുശ്ശേരിയിലെ പെപ്സി കമ്പനിക്ക് ജപ്തി നോട്ടിസ്.കഴിഞ്ഞ ദിവസം പാലക്കാട് റവന്യുറിക്കവറി തഹസില്‍ദാര്‍ കമ്പനിയ്ക്ക് നോട്ടീസ് പതിച്ചുനല്‍കി.2000-01 വര്‍ഷത്തില്‍ 18,2894038 രൂപയും,2001-02വര്‍ഷത്തില്‍ 54,43,65470 രൂപയുമാണ് കമ്പനി വില്പന നികുതിയിനത്തില്‍ കുടിശിഖ വരുത്തിയത്.

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്പന നികുതിയിനത്തില്‍ കമ്പനി കുടിശിഖ വരുത്തിയിട്ടുള്ളതായി ബന്ധപ്പെട്ടഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്രയധികം തുക കുടിശ്ശിഖ വരുത്തിയതിനാല്‍ പാലക്കാട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ ഓഫീസിലെ ആര്‍.ഐ.യുടെ നേതൃത്വത്തിലാണ് കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.

കമ്പനി തുക അടച്ചില്ലെങ്കില്‍ സ്വത്തുകള്‍ ജപ്തിചെയ്തടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് വില്പന നികുതിയിനത്തില്‍ ഇത്രയധികം തുക കുടിശ്ശിക വരുത്തിയത്. കഴിഞ്ഞ ദിവസം പാലക്കാട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.എസ്സ്. അച്യുതാനന്ദന്‍ പെപ്സി, കൊക്ക കോള കമ്പനികളുടെ ജലചൂഷണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Rate this Article:
This hasn't been rated yet.
Posted on 6 July 06 by PalakkadNews

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.