Kerala Search

നെല്ലിയാമ്പതി മാൻപാറയിലേക്കുള്ള കാട്ടുപാത തകർന്നത് യാത്ര ദുഷ്കരമാക്കി

നെല്ലിയാമ്പതി:വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മാൻപാറായിലേക്കുള്ള റോഡ് തകർന്നു.പുലയമ്പാറയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരം വരുന്ന റോഡിൽ മൂന്നു മീറ്ററോളം വരുന്ന കാട്ടുപാതയാണ് കല്ലുകൾ പുറത്തായി കുണ്ടും കുഴിയും നിറഞ്ഞ് ദുഷ്കരമായത്.പലകപ്പാണ്ടിവരെയുള്ള അഞ്ച് കിലോമീറ്റർ റോഡ് നന്നാക്കിയെങ്കിലും തുടർന്നുള്ള പാതയാണ് തകർന്ന് കിടക്കുന്നത്.

അപകടകരമായ മേഖലകളിൽ കൈവരി നിർമ്മിച്ച് പ്ലാറ്റ്ഫോം പണിയാനുള്ള ടൂറിസത്തിന്റെ പദ്ധതി നടന്നില്ല.സീതാർകുണ്ട്, മാൻപാറ, കേശവൻപാറ തുടങ്ങിയ ആകാശകാഴ്ച സാധ്യമാകുന്ന കേന്ദ്രങ്ങളിൽ കൈവരിയില്ലാത്തത് അപകടം വരുത്തിവയ്ക്കുന്നുണ്ട്.

Rate this Article:
  • Currently 3/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 3/5 Stars.
Posted on 6 July 06 by

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.