ചിറ്റൂർ താലൂക്ക് ആശുപത്രി; പൊതുതാൽപര്യവേദി സമരരംഗത്ത്
ചിറ്റൂർ: താലൂക്ക് ഗവ.ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ സമരരംഗത്തിറങ്ങുവാൻ ചിറ്റൂർ താലൂക്ക് പൊതുതാൽപര്യവേദി തീരുമാനിച്ചു.ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണം,വർഷങ്ങളായി പുട്ടിക്കിടക്കുന്ന കുട്ടികളുടെ വാർഡ് തുറന്നു പ്രവർത്തിപ്പിക്കണം, ശിശുരോഗവിദഗ്ധനേയും എല്ലു രോഗവിദഗ്ധനേയും നിയമിക്കണം, ഒഴിവുള്ള തസ്തികളിൽ നിയമനം നടത്തണം എന്നിവയാണ് ആവശ്യങ്ങൾ. രാഷ്ട്രീയ-സാമൂഹ്യ-സാംസാരിക-കുടുംബശ്രീ യൂണിറ്റുകളുമായി ബന്ധപ്പെട്ടാണ് സമരമെന്ന് കൺവീനർ എ.ശെൽവൻ അറിയിച്ചു.
Rate this Article:Posted on 12 July 06 by