ജീവിതത്തെ മരണം പിടികൂടുന്നതു പോലെയാണ് കേരളത്തെ ഹര്‍ത്താല്‍ പിടികൂടുന്നത് ,എല്ലാം പെട്ടെന്ന്. മുന്നറിയിപ്പില്ലാത്ത ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചത് ദുരിതം മാത്രം. പുതുശ്ശേരിയില്‍ ഒരു ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചപ്പോള്‍ ഇടിവെട്ടേറ്റത് ജനങ്ങള്‍ക്കാണ്,പല സ്ഥലങ്ങളിലും വണ്ടികള്‍ തടുത്തപ്പൊള്‍ വഴിയാധാരമാക്കപ്പെട്ടത് ജനങ്ങളും ,ഉദ്ദ്യൊഗസ്തരും,വിദ്യാര്‍ഥികളുമാണ്. ബസ്സുകള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടുത്തു. ദൂരെയാത്രയ്ക്ക് പുറപ്പെട്ടവര്‍ പെരുവഴിയിലുമായി, വീട്ടിലെത്താന്‍ വൈകുന്ന വിദ്യാര്‍ഥികളുടെ നെട്ടോട്ടം എങ്ങും കാണാമായിരുന്നു. നൂറുകണക്കിന് ഹര്‍ത്താല്‍ അനുകൂലികളാണ് റോഡില്‍ നിരന്നുനിന്ന് വാഹങ്ങള്‍ തടുക്കുകയും യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടുകയും ചെയ്തത്. വെറും നോക്കുകുത്തികളായി പോലീസ് മാറുന്ന കാഴ്ചയാണ് ജില്ലയില്‍ കണ്ടത്.പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കൊട് പ്രദേശങ്ങളില്‍ മണിക്കൂറുകളൊളമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പരിഭ്രാന്തി പരത്തിയത്.

കൊല്ലങ്കോട് ടൌണില്‍ ഉള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് ഇത്രയും സമയം ഒരു പോലീസ് ഉദ്ദ്യൊഗസ്ഥരും ജനങ്ങളുടെ സഹായത്തിന് എത്തിയില്ല എന്നത് ലജ്ജാവഹം തന്നെ.


ഹലോ സൈറ്റ് ഓണര്‍ താങ്കള്‍ ഇത്രയും കാലം ചന്ദ്രനില്‍ ആയിരുന്നു എന്ന് തോന്നുന്നു……ഇവിടെ മറ്റു പാര്‍ട്ടികള്‍ നടത്തുന്ന ഒരു ഹര്‍ത്താലും അങ്ങയുടെ കണ്ണില്‍ പെട്ടില്ലേ……വല്യ സംഭവം തന്നെ…….ലജ്ജാവഹം തന്നെ.
But we started this site only few months ago and this is the first harthal.