നെന്മാറ: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കനത്തു പെയ്യുന്ന മഴയില്‍ നെല്‍പ്പാടങല്‍ മുങ്ങിപ്പോയി. നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് പഞ്ചയ്ക്ക് ഭീഷണിയാണ്‍.വിതച്ച പാടങ്ങളിലെ നെല്‍വിത്തുകല്‍ നശിക്കുന്നതിനും ഇത് കാരണമാവും. കുറച്ചുദിവസം കൂടി മഴ തുടരുകയാണെങ്കില്‍ നെല്‍ കൃഷിയെ അത് സാരമായി ബാധിക്കും.നെമ്മാറ,ആലത്തൂര്‍ ,കൊല്ലങ്കൊട്, പെരുവെമ്പ്,ചിറ്റൂര്‍ പ്രദേശത്തെ പാടങ്ങളൊക്കെതന്നെ ഇപ്പൊല്‍ പൂര്‍ണ്ണമായും മഴവെള്ളത്തിനടിയിലാണ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി രൂപപ്പെട്ട കാലവര്‍ഷം ഇങ്ങിനെ തുടര്‍ന്നാല്‍ ഈ വര്‍ഷത്തെ നെല്‍കൃഷി അവതാളത്തിലാവും.
Related Posts :

