പി.സി.ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണം കാട്ടുകള്ളന്മാര്‍ക്കും, വനം-തറി-എസ്റ്റേറ്റ് ലോബികള്‍ക്കും വേണ്ടി ഔദ്യോഗികപബവി ദുരുപയോഗം നടത്തിയ ചീഫ് വിപ്പ് പി. സി ജോര്‍ജിന്റെ നടപടിയില്‍ മുതലമട ഹരിത ഡെവലപ്പ്മെന്റ് അസോസിയോഷന്‍ പ്രതിഷേധിച്ചു . വനം കൈയേറ്റ ലോബികള്‍ പി . സി ജോര്‍ജിനെ മുന്‍നിര്‍ത്തി വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും , ഉദ്ദ്യോജസ്ത്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് . കേരളത്തിലെ മുഴുവന്‍ നിയമവിരുദ്ധകൈയേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പാണ് . നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘനം നടത്തിയതും [...]

National Highways Authority of India has replied to a query regarding the 4/6 laning of the National Highway going through the Palakkad District.

ജീവിതത്തെ വിധി തളര്‍ത്തിയപ്പോള്‍, വിധിയെ തോല്‍പ്പിച്ച് ജീവിത്തെ കരുപ്പിടിപ്പിച്ച മോഹനന്‍ തളരാത്ത മനസ്സുമായി ഇന്നും ജീവിക്കുന്നു.കണ്ണുള്ളവന്‍ വളിച്ചത്തിലൂടെ ലോകത്തെ കാണുമ്പൊള്‍ ,ഉള്‍ക്കാഴ്ചകൊണ്ട് ലോകത്തെ നോക്കികാണുകയാണ് മോഹനന്‍ ചെയ്യുന്നത്, ഇല്ലായ്മയില്‍നിന്ന് വളര്‍ന്നതുകൊണ്ടുതന്നെ വിശപ്പും,പട്ടിണിയും ഒരു പ്രശ്നമായി തോന്നിയിട്ടില്ലെന്നാണ് മോഹനന്റെ വാദം.പ്രസവിച്ച് ഏഴുമാസം തികയുന്നതിനു മുന്‍പുതന്നെ അമ്മയുടെ സ്നേഹം നഷ്ട്ടപ്പെട്ടു. നാലുവയസ്സായപ്പോള്‍ സ്നേഹംതന്ന അച്ഛനും വിട്ടുപിരിഞ്ഞു. പിന്നീടങ്ങോട്ട് ദാരിദ്ര്യത്തിന്റെ ദിനങ്ങളായിരുന്നു. എങ്കിലും വിദ്യാഭ്യാസം വേണമെന്ന ആഗ്രഹം മനസ്സിലുദിച്ചതിന്റെ ഫലമായി മങ്കട ഹൈസ്ക്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രീ-ഡിഗ്രീ പാലക്കാട് വിക്റ്റോറിയ കോളേജിലും, [...]

ജീവിതത്തെ മരണം പിടികൂടുന്നതു പോലെയാണ് കേരളത്തെ ഹര്‍ത്താല്‍ പിടികൂടുന്നത് ,എല്ലാം പെട്ടെന്ന്. മുന്നറിയിപ്പില്ലാത്ത ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചത് ദുരിതം മാത്രം. പുതുശ്ശേരിയില്‍ ഒരു ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചപ്പോള്‍ ഇടിവെട്ടേറ്റത് ജനങ്ങള്‍ക്കാണ്,പല സ്ഥലങ്ങളിലും വണ്ടികള്‍ തടുത്തപ്പൊള്‍ വഴിയാധാരമാക്കപ്പെട്ടത് ജനങ്ങളും ,ഉദ്ദ്യൊഗസ്തരും,വിദ്യാര്‍ഥികളുമാണ്. ബസ്സുകള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടുത്തു. ദൂരെയാത്രയ്ക്ക് പുറപ്പെട്ടവര്‍ പെരുവഴിയിലുമായി, വീട്ടിലെത്താന്‍ വൈകുന്ന വിദ്യാര്‍ഥികളുടെ നെട്ടോട്ടം എങ്ങും കാണാമായിരുന്നു. നൂറുകണക്കിന് ഹര്‍ത്താല്‍ അനുകൂലികളാണ് റോഡില്‍ നിരന്നുനിന്ന് വാഹങ്ങള്‍ തടുക്കുകയും യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടുകയും [...]

ഓടും ഞാന്‍ നാടാകെ…ആരുണ്ടിവിടെ ചോദിക്കാന്‍ ? കാലത്ത് എട്ടുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ പൊതു റൊഡിലൂടെ വൈയ്ക്കൊല്‍ ലൊറികല്‍ക്ക് നിരോദനം ഉള്ളപ്പൊള്‍ ആ നിയമത്തെ മറികടന്നുകൊണ്ട് ചീറിപ്പാഞ്ഞുകൊണ്ട് സഞ്ചരിക്കുകയാണ് ലോറികള്‍. തിരക്കില്ലാത്ത പതയിലൂടെ പാലിക്കേണ്ട നിയമങ്ങള്‍ പൊലും തിരക്കിലുള്ള റൊഡിലൂടെ ലോറി ഡ്രൈവ് ചെയ്യുമ്പോള്‍ പാലിക്കുന്നില്ല എന്നത് ഏറ്റവും വലിയ നിയമലംഘനമാണ്.ത്രിശ്ശൂര്‍-ഗൊവിന്ദാപുരം റൂട്ടില്‍ സ്ഥിരം കാഴ്ചയാണിത്. ഇത്തരം വാഹനങ്ങള്‍ പൊവുമ്പൊള്‍ മറ്റുവാഹനങ്ങള്‍ക്ക് മറികടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് വാഹനങ്ങളുടെ നീണ്ടനിര ഉണ്ടാവുകയും അത് ഗതാഗതക്കുരിക്കിന് കാരണമാവുകയും ചെയ്യുന്നു.