Vadakkencherry Pollachi National Highway
ദേശീയ പാതയായി മാറുന്ന ( NH 544- old NH – 47 ൽ നിന്ന് വേർതിരിഞ്ഞു പൊള്ളാച്ചി ഭാഗത്തേക്കുള്ള ഇപ്പോഴത്തെ ‘വടക്കുംചേരി – ഗോവിന്ദാപുരം’ സംസ്ഥാന പാത, ‘ഗോവിന്ദാപുരം- പൊളളാച്ചി’ TN -സ്റ്റേറ്റ് ഹൈവേ യും ചേർത്ത് ) 63 KM ദൂരമുള്ള വടക്കുംചേരി – പൊള്ളാച്ചി റോഡ് , സ്വാഭാവികമായും MoST ( മിനിസ്ട്രി ഓഫ് സർഫസ് ട്രാൻസ്പോർട് ) യുടെ NHA ( നാഷണൽ ഹൈവേ അതോറിറ്റി ) അനുശാസിക്കുന്നത് എന്തെന്നാൽ, ചുരുങ്ങിയത് 45 മീറ്റർ വീതിയിൽ ഈ പാത നിർമ്മിക്കണം എന്നത് അടുത്ത 25 -30 വര്‍ഷങ്ങളിലെ വികസന നിർബന്ധങ്ങൾ കൂടി കണക്കാക്കിയാണ് എന്നതിനാലാണ്. അതാരും വിസ്മരിക്കരുത്. ഈ റോഡ് കടന്നു പോകുന്ന പ്രദേശവാസികളുടെ എതിർപ്പുകൾ ഇക്കാര്യത്തിൽ വകവെച്ചുകൊടുക്കരുത്.
ഇങ്ങിനെ വികസനത്തിന് തടസ്സമായി എതിർക്കുന്ന ലോബികൾ ഒറ്റപ്പെടുത്തുവാൻ മേഖലയിലെ ഓരോ പഞ്ചായത്തിലും ജനപിന്തുണയുള്ള സംഘടനകൾ ഒന്നുചേർന്ന് NHA യെ സഹായിക്കണം. സാധാരണയായി സ്റ്റേറ്റ് ഹൈവേകൾ 21 മീറ്റർ വീതിയാണെങ്കിൽ ഇവിടെ കേരളം അതിർത്തിക്കുള്ളിൽ 20 മീറ്റർ മാത്രമാണ് കൊടുത്തിരിക്കുന്നത്. എന്തായാലും ഇനി NH ആയി മാറുമ്പോൾ മുഴുവൻ നീളവും ( 63 km ) 45 മീറ്റർ ആയി മാറ്റിയെടുക്കണം; നിരവധി സ്ഥലങ്ങളിൽ വളവുകൾ ഇല്ലാതാക്കി’ ‘നേർവര’ പാതയാക്കണം!
എന്റെ അഭിപ്രായത്തിൽ ഇപ്പോഴേ ഈ പാത ആറുവരി പാതയുടെ സ്റ്റാൻഡേർഡിൽ 70 മീറ്റർ വീതിയിൽ നിർമ്മിക്കുകയാണെങ്കിൽ ( ഉടനെ ആറുവരിപ്പാതയില്ലെങ്കിലും കൂടി) പിന്നീട് ജനസാന്ദ്രത കൂടുമ്പോൾ പാത വീതി കൂട്ടാൻ നേരിടുന്ന പ്രശ്നങ്ങൾ ഒഴിവാക്കിക്കിട്ടാൻ സാധ്യമാകും.
– Madan Menon Thottasseri
Related News:
What do you say?