Kerala Search

നക്ഷത്ര ആമകളുടെ വില്പനകേന്ദ്രങ്ങൾ അതിർത്തിയിൽ വ്യാപകം

പാലക്കാട്:വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരേറെയുള്ള നക്ഷത്ര ആമയെ വളർത്തി വില്പന നടത്തുന്ന സംഘങ്ങൾ അതിർത്തിയിൽ വ്യാപകം.കേരളത്തോട് ചേർന്നുകിടക്കുന്ന തമിഴ്നാട്ടിലെ തിരുമൂർത്തി, ചിന്നാർ, പറമ്പിക്കുളം, ശ്രീവല്ലിപുത്തൂർ,കൊടൈക്കനാൽ എന്നിവിടങ്ങളിലെ ഗ്രാമീണരും ചില ആദിവാസി വിഭാഗളുമാണ് ഇവയെ വളർത്തി കള്ളകടത്ത് സംഘങ്ങൾക്ക് കൈമാറുന്നത്.

ചിന്നാർ, പറമ്പിക്കുളം,ശ്രീവല്ലിപുത്തൂർ,പഴനി ഹിത്സ് എന്നീ വനമേഖലകളിലാണ് നക്ഷത്ര ആമകൾ കൂടുതലായി കാണപ്പെടുന്നത്.ആന്ധ്ര, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വനപ്രദേശങ്ങളിലും കണ്ടുവരുന്നുണ്ട്.ആറുമാസം വളർച്ചയുള്ള ആമക്ക് വിദേശത്ത് 1000 രൂപയോളം വില ലഭിക്കും.എന്നാൽ, 150 രൂപക്കാണ് ഇവിടുന്ന് വാങ്ങിക്കുന്നത്. വനത്തിൽനിന്ന് ഇവയെ പിടിച്ച് വളർത്തുകയാണ് ചെയ്യുന്നത്. വനത്തിൽനിന്ന് ഇവയെ പിടിച്ച് വളർത്തുകയാണ് ചെയ്യുന്നത്.ഒരു പ്രാവശ്യം ഏട്ടുമുട്ടകൾ വരെയിടും.

വനവിഭവ ശേഖരണത്തിന് കാട്ടിൽ പോവുന്ന ആദിവാസികളാണ് ഇവയെ പിടിച്ച് വിൽക്കുന്നത്.വളർച്ച കൂടുതലുള്ള ഒരാമക്ക് ഇവിടെ തന്നെ 500 രൂപ ലഭിക്കുമത്രെ.ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിൽ നക്ഷത്ര ആമകളെ വ്യാപാരാടിസ്ഥാനത്തിൽ വളർത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഇവിടുന്ന് വാങ്ങിക്കുന്ന ആമകളെ ചെന്നൈ അൻ‌താരാഷ്ട്ര വിമാനത്താവളം വഴിയാണ് കടത്തിയിരുന്നത്. അവിടെ പരിശോധന കർശനമാക്കിയതോടെ തിരുവന്തപുരം,നെടുമ്പാശേരി വിമാനത്താവളം വഴികടത്ത് ആരംഭിച്ചു.2005 ജൂലൈ 28നും സെപ്റ്റംമ്പർ 21നും വിദേശത്തേക്ക് കടത്തുന്നതിനായി കോണ്ടുവന്ന 1340 നക്ഷത്ര ആമകളെ ചെന്നൈ കസ്റ്റംസ് പിടികൂടിയിരുന്നു.ഇക്കഴിഞ്ഞ മാർച്ച് 24ന് തിരുവന്തപുരം വഴി കടത്താൻ വഴി ശ്രമിച്ച 500 ആമകളെയും കഴിഞ്ഞദിവസം നെടുമ്പാശേരിയിൽ നിന്ന് 723 നക്ഷ്രത്ര ആമകളെയും കസ്റ്റംസുകാർ പിടികൂടി.

കേരള, തമിഴ്നാട്, കർണാടക വനമേഖലകളിൽ നിന്ന് അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ ചിത്രശലഭങ്ങൾ, വണ്ടുകൾ തുടങ്ങിയവയെ വിദേശത്തേക്ക് കടത്തുന്ന സംഘമാണ് ആമകളുടെ കള്ളകടത്തിന് പിന്നിലുമെന്ന് പറയുന്നു.മലേഷ്യ, സിംഗപ്പൂർ, ചൈന എന്നീ രജ്യങ്ങളിൽ ഭാഗ്യചിഹ്നനായാണ് നക്ഷത്ര ആമകളെ കരുതുന്നുന്നത്.ഇവയെ വീട്ടിൽ വളർത്തിയാൽ ഐശ്വര്യവും പണവും കൈ വരുമെന്ന് ഇവർ വിശ്വസിക്കുന്നു. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നക്ഷത്ര ആമയുടെ ഇറച്ചി ഉത്തേജക മരുന്നായി ഉപയോഗിക്കുന്നു.ഇവയുടെ പുറന്തോടുകൾ കീ ചെയിൻ പോലുള്ള അലങ്കാര വസ്തുക്കളുണ്ടാക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്.ആമകളെ പ്രതേകമായി പായ്ക്ക് ചെയ്താണ് കടത്തുന്നത്.സ്കാൻ ചെയ്താൽ ഇറച്ചിയായെ തോന്നുകയുള്ളൂ.ഇതുകൊണ്ട് ഇവയെ പെട്ടെന്ന് തിരിച്ചറിയാനനും പറ്റില്ല.

ആമകൾക്ക് ഒരാഴ്ചതീറ്റ എടുക്കാതെ ജീവിക്കാനാവുമെങ്കിലും പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ പ്രാണവായു ലഭിക്കാതെ കഴിയാനാവില്ലെന്നാണ് ഫിഷറീസ് വകുപ്പ് വിദഗ്ധരുടെ അഭിപ്രായം. അതിനാൽ യാത്ര തുടങ്ങുന്നതിന് അൽപം മുമ്പാണ് ഇവയെ പാക്ക ചെയ്യുന്നത്.ഒന്നിച്ച് പെട്ടിക്കകത്തിട്ട് അടച്ചുവെക്കുന്നതിനാൽ ചിലത് ചത്തുപോവാനിടയുണ്ടെന്നും പറയുന്നു.വിമാനത്താവളത്തിലുള്ളവരുടെ ഒത്താശയില്ലാതെ ഇവയെ കടത്താനാവില്ലെന്നാണ് പറയുന്നത്.

Rate this Article:
  • Currently 5/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 5/5 Stars.
Posted on 18 July 06 by

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.