ശിലാലിഖിതങ്ങൾ കണ്ടെത്തി.
ചിറ്റൂർ:അത്തിക്കോടിനടുത്തുള്ള കല്ലുകൂട്ടിയാലിൽ തകർന്നടിഞ്ഞ അമ്പലപറമ്പിലും പുനരുദ്ധാരണം ചെയ്ത തേനാരിയിലെ മധ്യാരണ്യം മഹാശിവക്ഷേത്രത്തിലുമാണ് ശിലാലിഖിതങ്ങൾ കണ്ടെത്തിയത്. ശാസ്ത്രീയരീതിയിൽ പ്രാചീന ശിലാലിഖിതങ്ങളെ പകർത്തിയെടുക്കുന്നതിൽ വിദഗ്ദനായ ഡോ.രാഘവ വാരിയരുടെ സഹായത്തോടെ ചിറ്റൂരിനടുത്ത് കണ്ടെത്തിയ ശിലാലിഖിതങ്ങളെ കുറിച്ച് പoനം നടത്തി.8-10 നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന ചേരരാജക്കന്മാരുടെ വംശപരമ്പരയിലെ കൽപ്പള്ളിയിലെ ഭരണാധികാരി ചേരൻകുഡൻ കൽപ്പള്ളി തേവർക്ക് നിത്യവിളക്ക് ദാനം ചെയ്തതു സംബന്ധിച്ച വിവരമാണ് ഇവിടെ നിന്നും കണ്ടെടുത്ത ശിലാലിഖിത്തിൽ. കല്ലുകൂട്ടിയാലിൽ നിന്നു കണ്ടെടുത്ത ശിലാലിഖിതങ്ങൾക്ക് കേടുപാടില്ല.
തേനാരിയിലെ മധ്യാരണ്യം മഹാശിവക്ഷേത്രത്തിലെ ഗായത്രിശിലയിൽ കൊത്തിവച്ചിട്ടുള്ള വട്ടെഴുത്ത് ശിലാലിഖിതം 9-10 നൂറ്റാണ്ടിലേതാണെന്ന് കരുതുന്നു.ലിഖിതത്തിന്റെ പകുതി ഭാഗം പിളർന്നു പോയി.ലിഖിതങ്ങൾ ദ്രവിച്ചുപോയിരിക്കുന്നതിനാൽ വായിക്കാൻ കഴിഞ്ഞിട്ടില്ല. ഡോ.രാഘവ വാരിയർ, മൈസൂർ സർവകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായ കൊല്ലങ്കോട് സ്വദേശി വി.സനൽകുമാർ, വിക്ടോറിയ കോളേജിലെ ചരിത്രവിഭാഗം പ്രഫസറായ ശ്രീകുമാർ എന്നിവർ ചരിത്ര ഗവേഷണ സംഘത്തിലുണ്ടായിരുന്നു.
See Photos of Madhyaaranyam Temple Tenari Rate this Article: