പാലക്കാട് ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്തു
പാലക്കാട്: നഗരത്തിലെ വാഹനഗതാഗതം ശാസ്ത്രീയമായി പുനഃസംവിധാനം ചെയ്യാൻ ഐ.എം.എ സ്റ്റേഡിയം ബൈപ്പാസ് റോഡ് നവീകരണം അനിവര്യമാണെന്ന് റോഡ് സുരക്ഷാ സമിതി യോഗം വിലയിരുത്തി.ജില്ലാ കലക്ടർ കെ.അജയകുമാറിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്തു.ഐ.എം.എ.സ്റ്റേഡിയം ബൈപ്പാസ് റോഡ് ആധുനിക രീതിയിൽ സജ്ജമാക്കുന്നതിന് 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സുപ്രണ്ടിംഗ് എഞ്ചിനീയറുടെ അനുമതിക്ക് സമർപ്പിച്ചതായി പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷന് മുന്നിലെ ആശയകുഴപ്പവും ഒഴിവാക്കാൻ കെ.എസ്.ടി.പി അടിയന്തരമായി ഇടപെടണമെന്ന് സമിതി ആവശ്യപ്പെട്ടു.റോഡിലെ കുഴികൾ നികത്താനും സമിതി കെ.എസ്.ടി.പിയോട് രേഖാമൂലം ആവശ്യപ്പെടും. കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് മുന്നിൽ ബസുക്കൾക്ക് സ്റ്റോപ്പില്ല. തിരക്കൊഴിവാക്കാൻ ഡി.പി.ഒ-നൂറണി റോഡ് സജ്ജമാക്കാൻ നഗരസഭ ഏഴ് ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കൽമണ്ഡപം-കല്പാത്തി ബൈപ്പാസ് റോഡിൽ കെട്ടിട അവശിഷ്ടങ്ങളും മണ്ണും തള്ളുന്നത് കർശനമായി തടയണമെന്ന് മുനിസിപ്പൽ അധികൃതർക്ക് യോഗം നിർദേശം നൽകി. കടുക്കാംകുന്ന്, ച്ചുണ്ണാമ്പുത്തറ മേല്പാലങ്ങൾക്ക് താഴെയുള്ള റോഡുകൾ നന്നാക്കാൻ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനോട് ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
സ്റ്റേഡിയം ബസ്സ്റ്റാന്റ് ഗതാഗത യോഗമാക്കാൻ 20ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്തിട്ടുണ്ടെന്നും ഒക്ടോബർ രണ്ടിന് സ്റ്റാന്റ് തുറന്നുക്കൊടുക്കാൻ കഴിയുമെന്നും മുനിസിപ്പൽ അഷികൃധർ അറിയിച്ചു. അടിയന്തര പരിഹാരമെന്ന നിലയിൽ സ്റ്റാന്റിലെ ചെളിനീക്കം ചെയ്യാൻ ഉടമാ സംഘടനകളുടെ സഹകരണത്തോടെ നഗരസഭ നടപടിയെടുക്കണമെന്ന് ജില്ലാകലക്ടർ നിർദ്ദേശിച്ചു.
യോഗത്തിൽ ജില്ലാ പോലീസ് സൂപ്രണ്ട് ജി.സ്പർജൻകുമാർ,പി.ഡബ്ല്യു.ഡി, നഗരസഭ, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി, അധികൃതരും ബസുടമാ പ്രതിനിധികളും പങ്കെടുത്തു.
Rate this Article: