Kerala Search

ആലത്തൂർ ചിറ്റൂർ എൻ.എസ്.എസ് താലൂക്ക് യൂണിയനുകൾ ബജറ്റ് പാസാക്കി

ആലത്തൂർ:എൻ.എസ്.എസ് ആലത്തൂർ ചിറ്റൂർ താലൂക്ക് യൂണിയനുകൾ 31ലക്ഷം രൂപയുടെ വാർഷിക ബജറ്റ് പാസാക്കി.ഇതിലെ 20ലക്ഷം രൂപ യൂണിയൻ ആലത്തൂരിൽ നിർമ്മിക്കുന്ന മന്ദിരത്തിന്റെ ഒന്നാം നില പൂർത്തികരിക്കാൻ ചെലവഴിക്കും.

ഓണാഘോഷത്തോടനുബന്ധിച്ച താലൂക്കിലെ വനിതാസമാജം,ബാലസമാജം എന്നിവയെ പങ്കെടുപ്പിച്ച് കലാകായിക മത്സരങ്ങൾ രണ്ടു ദിവസങ്ങളിലായി ആലത്തൂരിൽ നടത്താനും സമ്മേളനത്തിൽ തീരുമാനമായി.

വാർഷിക സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പല്ലാവൂർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.വാസുനായർ,രാമചന്ദ്രൻ നായർ,തെക്കേടത്ത് രവി,രവീന്ദ്രനാഥ്,ഗോപാലകൃഷ്ണൻ,യൂണിയൻ വൈസ് പ്രസിഡന്റ് എ.ജയപ്രകാശ്, സെക്രട്ടറി പി.കെ. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.വിവിധ കരയോഗങ്ങളിൽ നിന്നും 140 പ്രതിനിധികൾ പങ്കെടുത്തു.

Rate this Article:
This hasn't been rated yet.
Posted on 5 July 06 by

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.