പ്രിയരേ,
അങ്ങനെ കേരളത്തില്‍ വെച്ചു നടത്തുന്ന ആദ്യത്തെ ബൂലോഗസംഗമം ഇതിനാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊള്ളുന്നു…
ദിവസം: 2006 ജൂലൈ എട്ടാം തീയതി രണ്ടാംശനിയാഴ്ച്ച
Date:2006 July 8th. Second Saturday
സമയം: രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 വരെ.
Time: 10.00 AM till 4.00 PM (IST)
സ്ഥലം: ഭാരത് ഹോട്ടല്‍ ( പഴയ ഭാരത് ടൂറിസ്റ്റ് ഹോം - BTH), ഡര്‍ബാര്‍ ഹാള്‍ റോഡ്, കൊച്ചി.
Venue: Bharath Hotel (Old Bharath Tourist Home - BTH), Durbar Hall Road, Kochi.
ഫോണ്‍ നമ്പര്‍ : +91-484-2353501
Location:
On Durbar Hall Road, 5 minutes from Ernakulam Junction Railway Station and Ferry Terminal and next door to Indian Airlines, city-office. Also close to City's best business, Shopping and Entertainment Centres, Banks, Post Office, Tourist Information Centre, overlooking the serine Vembanad lake and the Cochin Harbour, the Rajendra Maidan to the west and the Siva Temple to the north in a calm and quiet atmosphere.
Weblink:http://www.ernakulam.com/bharathHotel/index.htm
ഇനി പറയുന്നവര്‍ സംഗമത്തിന് ഉറപ്പായും എത്തുമെന്ന് പ്രതീക്ഷിക്കുന്നു:
1. കുമാര്‍
2. കേരളഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍
3. സു
4. അചിന്ത്യ (ഉമച്ചേച്ചി)
5. ജോ
6. തുളസി
7. ശ്രീജിത്ത് (ബാംഗ്ലൂര്‍ )
8. മുരളി മേനോന്‍ (കോമരം)
9. ദുര്‍ ഗ്ഗ
10. മുല്ലപ്പൂ
11. ഞാന്‍ എന്ന മോന്‍ (ഞാനല്ല)
12. യാത്രികന്‍
13. സൂഫി
14. ഒബി
15. പണിക്കന്‍
16. അതുല്യ
17. വിശ്വം
ഇതുകൂടാതെ,
18. രേഷ്മ
19. സു- സുനില്‍
20. അരുണ്‍ വിഷ്ണു ( കണ്ണന്‍ )
21. ബെന്നി
എന്നിവരേയും പ്രത്യേകം പ്രതീക്ഷിക്കുന്നു. ഇവരെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ഇതു കൂടാതെ ബാംഗ്ലൂര്‍നിന്നും ചെന്നൈയില്‍നിന്നും മറ്റും വരാന്‍ കഴിയുന്ന എല്ലാവരും എത്തിച്ചേരുക!
ബിരിയാണിക്കുട്ടീ, വരുമോ?
രേഷ്മ, സുനില്‍ ,അരുണ്‍ വിഷ്ണു, മുല്ലപ്പൂ, യാത്രികന്‍ , പണിക്കന്‍ , ഒബി, സൂഫി, ഞാന്‍ , ബെന്നി എന്നിവര്‍ വിശ്വത്തിനെ 0487-2-695-149 എന്ന നമ്പറില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു...ബാംഗ്ലൂര്‍കാരും മറ്റു ഊരുകാരും കൂടി..
അതുല്യയേയും ( 994-7084-909) ബന്ധപ്പെടാവുന്നതാണ്. എങ്കിലും അവര്‍ക്ക് ആശുപത്രിയിലുള്ള മുത്തച്ഛന്റെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ ആദ്യം വിശ്വത്തിനെ തന്നെ ശ്രമിക്കുക. അതല്ലെങ്കില്‍ viswaprabhaATyahoo.com ലേക്ക് സ്വന്തം നമ്പര്‍ കാണിച്ച് ഈമെയില്‍ അയച്ചാലും മതി.
ഇതുകൂടാതെ മലയാളം ബ്ലോഗുകളുമായോ മലയാളം വിക്കികളുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ആര്‍ക്കും പ്രത്യേക ക്ഷണമില്ലാതെ തന്നെ പങ്കെടുക്കാവുന്നതാണ്. എങ്കിലും വരുന്നവര്‍ മുന്‍ കൂട്ടി അറിയിച്ചാല്‍ ഏറെ ഉപകാരം.
എല്ലാവരും സകുടുംബം പങ്കെടുക്കണമെന്നാണ് സംഘാടകരുടെ ആഗ്രഹം. കല്യാണി, അപ്പു, ആച്ചി, വക്കീല്‍ സാര്‍ , സൂവിന്റെ ചേട്ടന്‍ , ഷാനവാസ്, മൈലാഞ്ചിപ്പൊടികള്‍ , മുല്ലപ്പൂമൊട്ടുകള്‍ , മറ്റു സുമങ്ങള്‍ തുടങ്ങിയവരൊന്നുമില്ലാതെ നമുക്കെന്താഘോഷം? ഇതില്‍ പരാമര്‍ശിക്കപ്പെടാത്തവരും ഈ ഉത്സവത്തിന്റെ ഭാഗമാവുക...
മഴ വന്നാലും ഇല്ലെങ്കിലും പരിപാടിക്കു തടസ്സം നേരിടാത്ത വണ്ണം സംവിധാനങ്ങള്‍ ശരിയാക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് ലഞ്ചും (സസ്യഭക്ഷണം ആയിരിക്കും മിക്കവാറും), ഉച്ചതിരിഞ്ഞ് ചായ + കടിയും ഉണ്ടായിരിക്കും.
വരുന്നവര്‍ തങ്ങളുടെ അംഗസംഖ്യ മുന്‍ കൂട്ടി അറിയിച്ചാല്‍ ഉപകാരം.കുട്ടികളുടേയും സ്ത്രീകളുടേയും വിവരം പ്രത്യേകം
അറിയിക്കുക. വിശ്വത്തിനേയോ അതുല്യയേയോ ഇക്കാര്യത്തില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ ഇവിടെ ഒരു കമന്റ് ആയി
പോസ്റ്റു ചെയ്താലും മതി.
സാമ്പത്തികമായ ചുമതലകളില്‍ ആരും പങ്കുചേരേണ്ടതില്ല. അഥവാ നിര്‍ബന്ധമുള്ളവര്‍ക്ക് അങ്ങനെ ആവുകയും ചെയ്യാം.
പത്ര-ദൃശ്യ-ശ്രാവ്യമാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിനു വേണ്ടി ശ്രമിക്കുന്നുണ്ട്.
കാലത്തുമുതല്‍ വൈകീട്ടുവരെ സമയം വെച്ചിരിക്കുന്നത് എല്ലാവരുടേയും സൌകര്യത്തിനു വേണ്ടിയാണ്. പറ്റുന്നവര്‍
പരിപാടിയില്‍ ഉടനീളം പങ്കെടുക്കുക. സമയനിബദ്ധരായവര്‍ക്ക് വേറെ വഴിയില്ലെങ്കില്‍ നേരം വൈകി വരികയോ നേരത്തെ പോവുകയോ ചെയ്യാം.
ഇതിനിടയ്ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യോജിച്ച കളികളും മറ്റും നമുക്കാലോചിക്കാവുന്നതാണ്.
പുതുതായി തട്ടകത്തെത്തിയിട്ടുള്ള ഒരു പഴയ വെളിച്ചപ്പാട് (കോമരം) കേരളബൂലോഗസംഗമത്തില്‍ ഉറഞ്ഞുതുള്ളി വെളിപാടു പറയാമെന്നേറ്റിട്ടുണ്ട്!
ഇപ്പോള്‍ നാട്ടിലുള്ള ഡോക്റ്റര്‍ ഹരി കൊച്ചാട്ടിനെ കിട്ടുമോ എന്നു നോക്കുന്നുണ്ട്.
വാമൊഴികാരകന്‍ സൂപ്പര്‍വീയെച്ചെസ്സ് സാംചേട്ടന്‍ അമേരിക്കയില്‍നിന്നും ജൂലൈ രണ്ടാംതീയതി എത്തുമെങ്കിലും എട്ടിന്
വേറെ പ്രധാന പരിപാടിയുള്ളതിനാല്‍ പങ്കെടുക്കാനാവില്ല എന്നു ഖേദപൂര്‍വ്വം പറയുന്നു...
ഈ ബൂലോഗസംഗമം ഒരു യാഥാര്‍ത്ഥ്യമാക്കുവാന്‍ ഏറെ കിണഞ്ഞു ശ്രമിക്കുന്നതും നമുക്കെല്ലാം മുഖ്യ ആതിഥേയയാവുന്നതും അതുല്യയാണ്. ആകസ്മികമായ ദുഃഖവാര്‍ത്തകളൊന്നുമുണ്ടായില്ലെങ്കില്‍ എട്ടുമണിക്കുതന്നെ ആ മലയാളിമങ്ക BTH-നുമുന്‍പില്‍ നമ്മളെ കാത്തുനില്‍ക്കും!
പോറ്റിവളര്‍ത്തിയ മുത്തച്ഛന്റെ അതികഠിനമായ ആതുരാവസ്ഥയിലും ആ തിരക്കുകള്‍ക്കും അനിശ്ചിതത്വത്തിനും ഉള്ളില്‍നിന്നുകൊണ്ടുതന്നെ നമുക്കുവേണ്ടി പ്രയത്നിക്കുന്ന ആ നല്ല മനസ്സിനു നന്ദി ചേര്‍ക്കുക നാം!
posted by viswaprabha വിശ്വപ്രഭ at 11:59:00 PM
Related Links:
മലയാളം ബ്ലോഗുകളുടെ കൂട്ടായ്മ.
ഗൂഗിള്‍ മലയാളം
പിന്‍ മൊഴികള്‍
Rate this Article:
Posted on 28 June 06 by PalakkadNews