Endosulfan
“കൃഷിവകുപ്പ് ഡയറക്ടര്‍ അധ്യക്ഷനായി ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണബോര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉന്നതാധികാര സമിതിയിലുണ്ടായിരിക്കും.
എന്‍ഡോസല്‍ഫാന്റെ ഉപയോഗ നിരോധനം കര്‍ശനമായി നടപ്പിലാക്കാനും മാരകവിഷശക്തിയുള്ള മറ്റ്‌കീടനാശിനികളുടെ ഉപയോഗം സശ്രദ്ധം അവലോകനം ചെയ്യാനും ഈ സമിതിയെ ചുമതലപ്പെടുത്തി. സംശയമുള്ള കീടനാശിനികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാന്‍ സ്റ്റേറ്റ് പെസ്റ്റിസൈഡ് ടെസ്റ്റിങ് ലാബിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കീടനാശിനികളുടെ ഉപയോഗത്തിന്റെ അപകടങ്ങളെപ്പറ്��! �ി പൊതുജനങ്ങളെ ബോധവത്‌കരിക്കുന്ന യോഗങ്ങള്‍ പാലക്കാട് ജില്ലയില്‍ ഉടനടി സംഘടിപ്പിക്കാന്‍ പാലക്കാട് ജില്ലാ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മുല്ലക്കര രത്നാകരന്‍ വ്യക്തമാക്കി.“
എന്‍ഡോസല്‍ഫാനെക്കാള്‍ മാരകമായ വിഷങ്ങളുടെ (കീടനാശിനികള്‍) WHO യുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. എന്‍ഡോസല്‍ഫാന്‍ moderately hazardous എന്ന് കാണാം. Highly hazaardous, expreamely hazardous ഗണങ്ങളില്‍ പെടുന്നവ നിരോധിക്കുവാന്‍ നടപടി എടുക്കുവാന്‍ കഴിയുകയില്ല എന്നതാണ് വാസ്തവം. എന്നാല്‍ പെസ്റ്റി സൈഡ് ടെസ്റ്റിംഗ് ലാബുകളില്‍ വില്‍ക്കപ്പെടുന്ന പായ്കറ്റുകളിലെ മിശ്രിത! ത്തിലെ അളവ് പരിശോധന മാത്രമല്ലെ നടക്കുകയുള്ളു? ഉദാ. റോഡോഫെ എന്ന എലിവിഷം 50 ഗ്രാം പായ്കറ്റില്‍ .005 ഗ്രാം ബ്രോമോഡിയോലോണ്‍ തന്നെ യാണോ അടങ്ങിയിരിക്കുന്നത് എന്ന പരിശോധനമാത്രം.
Posted by keralafarmer to പ്രപഞ്ചപരിപാലനംഅനിവാര്യം on Mon Feb 5 05:04:59 EST 2007 Rate this Article:
Posted on 5 February 07 by PalakkadNews