മുഖ്യൻ ഇന്നും നാളെയും ജില്ലയിൽ
പാലക്കാട്:മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഇന്ന് ജില്ലയിലെത്തും.മുഖ്യമന്ത്രി പദമേറ്റ ശേഷമുള്ള ആദ്യ സന്ദർശനത്തിനെത്തുന്ന മുഖ്യമന്ത്രിക്ക് രാവിലെ 6.45ന് ഒലവക്കോട് റയിൽവേസ്റ്റേഷനിൽ പൌര സ്വീകരണം നൽകും.തിരുവനന്തപുരത്തുനിന്നു എത്തുന്ന മുഖ്യമന്ത്രി വി.എസ് ഇന്നും നാളെയും ജില്ലയിൽ ഇരുപതിലേറെ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.30ന് മലയാള മനോരമ വരിക്കാരുടെ മക്കൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം നടത്തും.10.30ന് എ.സി.വിയുടെ വാർത്ത വിഭാഗം ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം ഇന്നും നാളെയുമായി ജില്ലയിലെ വിവിധ പൊതുപരിപാടികളിലും സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും.
Rate this Article:Posted on 3 July 06 by