Kerala Search

കാർമോഷണം കള്ളക്കഥ

പട്ടാമ്പി:മേലെ പട്ടാമ്പിയിൽനിന്ന് കാർ കളവുപോയെന്ന് ഉടമ ആലിക്കൽ അബ്ദുൽ റസാഖ് പാരാതിപ്പെട്ട കാർ തമിഴ്നാട്ടിൽ സ്പിരിറ്റുമായിപോലീസിന്റെ പിടിയിൽ ഓട്ടോമാറ്റിക് ലോക്കിംഗ് സം‍വിധാനമുള്ള താക്കോൽ അകത്തുപെട്ടതിനെ തുടർന്ന് ജോലിചെയ്യുന്ന വ്യാപാരസ്ഥാപനത്തിന്റെ മുന്നിൽ നിറുത്തിയിട്ടതായും പിന്നീട് കളവുപോയതായുമാണ് അബ്ദുൽ റസാഖ് പരാതിപ്പെട്ടത്.തമിഴ്നാട്ടിലെ കോട്ടൂർ പോലീസിന്റെ സാന്നിധ്യത്തിൽ പട്ടാമ്പി സി.ഐ കാറുടമയെ ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്.

വീട്ടുകാരെയും സ്ഥാപനത്തിന്റെ വാച്ച്മാനെയും ചോദ്യം ചെയ്ത പോലിസിന് അബ്ദുൾറസാഖിന്റെ മൊഴിയിലെ വൈരുധ്യം ബോധ്യപ്പെട്ടു.കാർ മോഷ്ടിക്കപ്പെട്ടതല്ലെന്നും 10000 രൂപ മാസവാടകയ്ക്ക് കൊടുത്തതാണെന്നും അറിവായി.ഇത് സ്പിരിറ്റു കടത്താൻ ഉപയോഗിക്കുകയായിരുന്നു. തമിഴ്നാട്ടിൽ അപകടത്തിൽപെട്ട വിവരം അറിഞ്ഞ ശേഷമാണ് അബ്ദുൽ റസാഖ് പോലിസിൽ വ്യാജപരാതി നൽകിയത്. കള്ളമൊഴി നൽകിയതിന് ഇയാൾക്കെതിരെ പട്ടാമ്പി പോലീസ് കേസെടുത്തു.

Rate this Article:
This hasn't been rated yet.
Posted on 20 July 06 by

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.