Bus Strike from 22 May
22 മുതല്‍ അനിശ്ചിതകാല ബസ് സമരം
പാലക്കാട്: സ്വകാര്യ ബസ് ജീവനക്കാര്‍ മെയ് 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. ഡി.എ.കുടിശ്ശിക ക്ഷേമനിധി,ജോലിസ്ഥിരത തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ബസുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. മയില്‍ വാഹനം ഗ്രൂപിലെ തൊഴിലാളികളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. Rate this Article:Posted on 21 May 06 by PalakkadNews