Kerala Search

പുരാതന ഗുഹ ഗവേഷകരെ ആകർഷിക്കുന്നു

കൊല്ലങ്കോട്:ശിലായുഗത്തിലേതെന്ന് കരുതുന്ന ഗുഹനാട്ടുകാർക്കും ചരിത്ര ഗവേഷകർക്കും ജിജ്ഞാസയുളവാക്കുന്നു.തെന്മലയുടെ താഴ്വരയിലെ കാച്ചാംകുറുശിക്ക് സമീപമുള്ള കൊശവൻകോട് മലയിൽ അടുത്തിടെയാണീ ഗുഹ കണ്ടെത്തിയത്.

എട്ടടി ഉയരത്തിലും 10 അടിയോളം വീതിയിലും വെട്ടിയുണ്ടാക്കിയ ഗുഹയിൽ 35 മീറ്ററോളം ഉൾഭാഗംവരെ പോവാൻ കഴിയും. പാതിയോളം ഭാഗം കല്ലും മണ്ണും കൊണ്ട് മൂടിയ അവസ്ഥയിലാണ്. ഗുഹയുടെ മറുഭാഗമെന്നുദ്ദേശിക്കുന്ന കവാടം മലയിലെ ഒരു കിലോമീറ്ററോളം പിറകിലായി മരുപ്പാറയിലാണ്.

ഗുഹക്കകത്ത് കല്ലുകളിൽ മനോഹർമായ കൊത്തുപണികളുമുണ്ട്.ഇതിൽ മനുഷ്യൻ താമസിച്ചിട്ടുണ്ടാവുമെന്നും അവിടെ മണ്ണുകൾ ഖനനം ചെയ്താൽ ശിലായുഗകാലത്തെ മനുഷ്യരുടെ ആയുധങ്ങളും മറ്റുപകരണങ്ങളും കണ്ടെത്താൻ കഴിയുമെന്നും സ്ഥലം സന്ദർശിച്ച കേരള ഹിസ്റ്റോറിക്കൽ റിസേർച്ച് സെന്റർ ഡയറക്ടർ കെ.എൻ.രാജു പറഞ്ഞു. മലയുടെ എതിർവശത്തുള്ള ചീരണിപ്പാറയിലും ചെറുഗുഹകൾ കാണാനുണ്ട്.

ഈ രണ്ട് മലകൾക്കിടയിലും പ്രാചീനകാലത്ത് വഴിയുണ്ടായിരുന്നതായും യുദ്ധകാലങ്ങളിൽ ഒളിത്താവളങ്ങളായും ഉപയോഗിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Rate this Article:
  • Currently 4/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 4/5 Stars.
Posted on 10 July 06 by

Add Your Comment

You may use textile in your comment.

Interested in online Backgammon? Find all about the Backgammon Rules and Poker Rules. Join the best Online Backgammon rooms and get our freeBackgammon Games software.