അഹാഡ്സില്‍ ജോലി ചെയ്യതെ ശമ്പളം വാങ്ങുന്നുവെന്ന്.
അഗളി: ആറ് മാസമായി ഓഫിസിലെത്താത്ത ഉദ്യോഗസ്ഥന് ശമ്പളം കൃത്യമായി നല്‍കിക്കൊണ്ട് അഹാഡ്സ് വീണ്ടും വിവാദത്തിലേക്ക്.അഹാഡ്സിലെ ഒരു എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കഴിഞ്ഞ ആറുമാസമായി ഓഫിസിലെത്തുന്നത് ശമ്പളം വാങ്ങാന്‍ വേണ്ടി മാത്രമാണ്.പ്രൊജക്ട് ചെയര്‍മാനുമായുള്ള അടുപ്പം മുതലാക്കി തിരുവനന്തപുരത്തെ ചെയര്‍മാന്റെ ഓഫിസില്‍ ലെയ്സന്‍ ഓഫീസര്‍ എന്ന ഒരു തസ്തിക സൃഷ്ടിച്ച് അവിടേക്ക് കുടിയേറിയതാണീ ഉദ്യോഗസ്ഥന്‍.എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഹാഡ്സില്‍ ചെയ്തുതീര്‍ക്കേണ്ട ഭാരിച്ച ഉത്തരവാദിത്തങ്ങളോടുള്ള വിമുഖതയും മറ്റ് ഉദ്യോഗസ്ഥരുടെ കീഴില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലാതതുമാണ് ഇയാളെ ആസ്ഥാന മന്ദിരത്തുനിന്നും അകന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നറിയുന്നു.ദൂരദര്‍ശനുമായി ബന്ധപ്പെട്ട ചില പ്രൊജക്ടുകളിലേര്‍പ്പെട്ടിട്ടുള്ള ഇയാള്‍ ആ പ്രൊജക്ടുള്‍ ചെയ്യുന്നതിനുവേണ്ടിയാണ് തിരുവനന്തപുരത്തെ വാസം ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്. ഓഫിസിലെത്താതെയും ജോലി ചെയ്യാതെയും ശമ്പളം പറ്റുന്ന ഈ ഉദ്യോഗസ്ഥന്‍ റിമോട്ട് ഏരിയകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി അനുവദിച്ചിട്ടുള്ള അടിസ്ഥാന ശമ്പളത്തിന്റെ 20% പ്രൊജക്ട് അലവന്‍സും കഴിഞ്ഞ ആറുമാസവും കൃത്യമായി കൈപറ്റിയിട്ടുണ്ട്.ചെയര്‍മാന്റെ വലംകൈയായ ഉദ്യോഗസ്ഥന്റെ നടപടിയില്‍ പ്രതിഷേതമുള്ള ഉദ്യോഗസ്ഥരും മൌനം പാലിക്കുന്നത് ഭയന്നിട്ടാണ്.സ്ഥലത്തില്ലാത്ത ഉദ്യോഗസ്ഥന് വേണ്ടി അഹാഡ്സിന്റെ ഒരു ക്വാര്‍ട്ടേഴ്സും കഴിഞ്ഞ ആറു മാസമായി പൂട്ടിയിരിക്കുകയാണ്.ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ പുതിയൊരു തസ്തിക സൃഷ്ടിക്കാനായി നാളെ ചേരുന്ന അഹാഡ്സിന്റെ ഗവേണിംഗ് ബോഡി അംഗങ്ങള്‍ക്ക് ഒരാഴ്ച മുന്‍പ് എത്തിച്ചു കൊടുത്ത അജണ്ടയില്‍ പ്രധാന അജണ്ട എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കലാണ്.നിലവിലുള്ള എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോലി ചെയ്യതെ ശമ്പളം പറ്റുന്ന സാഹചര്യത്തില്‍ പുതിയ തസ്തിക നിര്‍മ്മണത്തിനെതിരെ ഗവേണിംഗ് ബോഡി യോഗത്തില്‍ അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ല എന്നറിയുന്നു.
Rate this Article: