വ്യവസായ പ്രമുഖന്റെ പരസ്യം പാര്‍ട്ടിപത്രത്തില്‍ പ്രസിദ്ധികരിച്ചത് വിവാദമാവുന്നു.
പാലക്കാട്:മലമ്പുഴയില്‍ വി.എസ്.അച്ചുതാനന്ദനെ തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങിയ പാലക്കാട്ടെ ഒരു വ്യവസായ പ്രമുഖന്റെ കച്ചവടസ്ഥാപനങ്ങളുടെ പരസ്യം സി.പി.എമ്മിന്റെ മുഖപത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത് വിവാദമാവുന്നു ഇടതു സര്‍ക്കാരിന് ആശംസകളര്‍പ്പിച്ചാണ് ഇന്നലെ പാര്‍ട്ടിപത്രത്തിന്റെ ഒന്നാം പേജില്‍ പരസ്യം വന്നിരുന്നത്. ഇതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിരിക്കുകയാണിപ്പോള്‍.
വി.എസിനെതിരെ കടുത്തനിലപാട് സ്വീകരിക്കുന്ന ലീഗ് നേതാവിന്റെ ബിനാമിയായി അറിയപ്പെടുന്ന പാലക്കാട്ടെ വ്യാപാര പ്രമുഖന്‍ എന്തുവിലകെടുത്തും അച്ചുതാനന്ദനെ തോല്‍പ്പിക്കാന്‍ രഹസ്യമായ ചിലകരുനീക്കങ്ങള്‍ നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ ഇയാള്‍ കേരളം വിടുമെന്ന് പാര്‍ട്ടിപത്രം രണ്ടാഴിച്ച മുന്‍പ് വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു.
മലമ്പുഴയില്‍ വി.എസിനെ പരാജയപ്പെടുത്താന്‍ പണിപ്പെട്ടുനടന്ന വ്യാപാര പ്രമുഖനെസഹായിക്കാന്‍ വി.എസിന്റെ അനുയായിരുന്ന ഒരാള്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വനിരയിലുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സത്യപ്രതിജ്ഞാചടങ്ങ് ആഘോഷിക്കാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഈ പരസ്യക്കാരനും ഉണ്ടായിരുന്നു.