പി.സി.ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണം

കാട്ടുകള്ളന്മാര്‍ക്കും, വനം-തറി-എസ്റ്റേറ്റ് ലോബികള്‍ക്കും വേണ്ടി ഔദ്യോഗികപബവി ദുരുപയോഗം നടത്തിയ ചീഫ് വിപ്പ് പി. സി ജോര്‍ജിന്റെ നടപടിയില്‍ മുതലമട ഹരിത ഡെവലപ്പ്മെന്റ് അസോസിയോഷന്‍ പ്രതിഷേധിച്ചു . വനം കൈയേറ്റ ലോബികള്‍ പി . സി ജോര്‍ജിനെ മുന്‍നിര്‍ത്തി വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും , ഉദ്ദ്യോജസ്ത്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് . കേരളത്തിലെ മുഴുവന്‍ നിയമവിരുദ്ധകൈയേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പാണ് . നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘനം നടത്തിയതും , കരാര്‍ കഴിഞ്ഞതുമായ എസ്റ്റേറ്റുകള്‍ പടിച്ചെടുക്കുനതിന് കേരള വനം വകുപ്പ് നടത്തുന്ന ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റ് ഉടമകളുടെ യോഗം നടത്തിയത് . ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് , ഔദ്യോഗികപദവി മറയാക്കി നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ മുഴുവന്‍ പരിസ്ത്ഥിതി – പൌരാവകാശ – പ്രതികരണ സംഘടനകളെയും അണിനിരത്തി ചെറുക്കും . നെല്ലിയാമ്പതി എസ്റ്റേറ്റ് ഉടമകളുമായി ചീഫ് വിപ്പ് പി. സി ജോര്‍ജ്ജ് നടത്തുന്ന അവിശുദ്ധകൂട്ടുകെട്ട് യു ഡി എഫിന് നാണക്കേടുണ്ടാക്കും . അത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി അടിയന്തരമായി നെല്ലിയാമ്പതി വിഷയത്തിലിടപ്പെട്ട് കേരളത്തിലെ പാട്ടക്കരാര്‍ ലൊഘനം നടത്തിയതും , കരാര്‍ കഴിഞ്ഞതുമായ മുഴുവന്‍ എസ്റ്റേറ്റുകളും പിടിച്ചെടുക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ കൈകൊള്ളണമെന്ന് ഹരിത ശെവലപ്മെന്റ് അസോസിയേഷന്‍ അടിയന്തരയോഗം ആവശ്യപ്പെട്ടു .

പാലക്കാട് ജില്ലയിലെ മലമ്പുഴ , അട്ടപ്പാടി , നെല്ലിയാമ്പതി മേഖലകളിലെ പാട്ടക്കരാര്‍ ലംഘനം നടത്തിയതും , കരാര്‍ കഴിഞ്ഞതുമായ മുഴുവന്‍ എസ്റ്റേറ്റുകളും പിടിച്ചെടുക്കുക , പി.സി,ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റുക , വനം വകുപ്പ് ഉദ്ദ്യോഹസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുകുക തുടങ്ങിയ ആവശ്യങ്ങള്‍ മുതലമട ഹരിത ഡെവലപ്മെന്റ് അസോസിയേഷന്‍ ഉന്നയിച്ചു

WordPress Developer | WordPress Developer India | Freelance Web Developer

Trackback URI | Comments RSS

Leave a Reply