ജീവിതത്തെ വിധി തളര്‍ത്തിയപ്പോള്‍, വിധിയെ തോല്‍പ്പിച്ച് ജീവിത്തെ കരുപ്പിടിപ്പിച്ച മോഹനന്‍ തളരാത്ത മനസ്സുമായി ഇന്നും ജീവിക്കുന്നു.കണ്ണുള്ളവന്‍ വളിച്ചത്തിലൂടെ ലോകത്തെ കാണുമ്പൊള്‍ ,ഉള്‍ക്കാഴ്ചകൊണ്ട് ലോകത്തെ നോക്കികാണുകയാണ് മോഹനന്‍ ചെയ്യുന്നത്, ഇല്ലായ്മയില്‍നിന്ന് വളര്‍ന്നതുകൊണ്ടുതന്നെ വിശപ്പും,പട്ടിണിയും ഒരു പ്രശ്നമായി തോന്നിയിട്ടില്ലെന്നാണ് മോഹനന്റെ വാദം.പ്രസവിച്ച് ഏഴുമാസം തികയുന്നതിനു മുന്‍പുതന്നെ അമ്മയുടെ സ്നേഹം നഷ്ട്ടപ്പെട്ടു. നാലുവയസ്സായപ്പോള്‍ സ്നേഹംതന്ന അച്ഛനും വിട്ടുപിരിഞ്ഞു. പിന്നീടങ്ങോട്ട് ദാരിദ്ര്യത്തിന്റെ ദിനങ്ങളായിരുന്നു. എങ്കിലും വിദ്യാഭ്യാസം വേണമെന്ന ആഗ്രഹം മനസ്സിലുദിച്ചതിന്റെ ഫലമായി മങ്കട ഹൈസ്ക്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രീ-ഡിഗ്രീ പാലക്കാട് വിക്റ്റോറിയ കോളേജിലും, വിദ്യാഭ്യാസത്തെക്കാള്‍ വലുത് ഒരു ചാണ്‍ വയര്‍ എന്ന ബോധം തിരിച്ചറിയപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ടത് ജീവിതത്തിലെ സ്വപ്നങ്ങളാണ് .എങ്കിലും ജീവിതത്തൊട് തോല്‍ക്കാന്‍ മനസ്സില്ലാത്തതുകൊണ്ട് ജീവിതത്തെ മനോഹരമായി ജീവിച്ചുതീര്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ ലോട്ടറി വില്‍പ്പനയുടെ ലോകത്തിലേക്ക് തിരിഞ്ഞു, രാവിലെ എട്ടുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ തിരിച്ചെത്തുന്നത് രാത്രി എട്ടരയ്ക്ക് ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ഇതല്ലാതെ വേറെ വഴിയില്ല,കണ്ണുകാണാത്ത തനിക്ക് വേറെ എന്തു പണിചയ്യാന്‍ കഴിയും എന്ന നിസ്സംഗത മനസ്സിലും, കേരള ഫെഡറേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡ് എന്ന സംഘടനയില്‍ അംഗമായ തനിക്ക് ലോട്ടറി നിരോധനം വരുന്നതിനു മുന്‍പ് ദിവസം 150 രൂപ കിട്ടിയുരുന്നു.എന്നാല്‍ ഇപ്പോള്‍ ആഴ്ചയില്‍ 100 രൂപ മാത്രമേ കിട്ടുന്നുള്ളൂ,ദിവസവും പത്തു കിലോമീറ്റര്‍ നടന്ന് ലോട്ടറി വില്പന നടത്തുന്ന മോഹനന് ഇത് ഒരു ശീലമായി മാറിയിരിക്കുകയാണ്.തൂറ്റിപ്പാടത്തുനിന്ന് തുടങ്ങി നെന്മാറയില്‍ യാത്ര അവസാനിക്കുമ്പൊള്‍ തന്നെ ഇഷ്ടപ്പെടുന്ന സന്മനസ്സുകള്‍ ലോട്ടറി വാങ്ങുകയും റോഡ് മുറിച്ചു കടക്കുന്നതിന് സഹായിക്കുകയും ചെയ്യും,എന്നാല്‍ ആരുടേയും സഹായമില്ലാതെ യാത്രചെയ്യുവാന്‍ മോഹനന് ബുദ്ധിമൂട്ട് അനുഭവപ്പെടാറില്ല. കാരണം ജീവിതം തന്നെ ഒരു അനുഭവമാണല്ലൊ . ഒരു ചാണ്‍വയര്‍ വയര്‍ നിറയ്ക്കേണ്ട ഏറ്റവും വലിയ ജോലിയും ചെയ്യും.

Image266 വിധിയെ തോല്‍പ്പിച്ച് തളരാത്ത മനസ്സുമായി മോഹനന്റെ യാത്ര...

മോഹനന്‍
തൂറ്റിപാടം,
വട്ടേക്കാട്. പി.ഒ
കൊല്ലെങ്കോട്, പാലക്കാട്

WordPress Developer | WordPress Developer India | Freelance Web Developer

Trackback URI | Comments RSS

Leave a Reply