കല്ലടിക്കോട്ടെ ആനയുടെ ആക്രമണം നടന്ന സ്ഥലവും മറ്റും ഇന്ന് സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ കുടുംബാങ്ങങ്ങളെയും സന്ദര്‍ശിച്ചു ഇന്ന് രാവിലെ നടന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കി. ജനങ്ങളുടെ റോഡ്‌ ഉപരോധം തീര്‍ക്കുന്നതിനു RDO വിനോട് വൈല്‍ഡ്‌ ലൈഫ് പ്രൊട്ടെക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ – ന്യൂ ഡല്‍ഹിയുടെ (WPSI)
ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാര തുക എത്തിക്കുക.
ജന പങ്കാളിത്തത്തോടെ  വന്യ ജീവി ശല്യമുള്ള പ്രദേശങ്ങളില്‍ പട്രോളിങ്ങും ആനകളെ വാസസ്ഥലങ്ങളില്‍ നിന്നും അകറുന്നതിനുള്ള നടപടി തുടങ്ങുക. വന സംരക്ഷണ സമിതി ഉണ്ടെങ്കില്‍ അവരുടെ സഹായവും തേടാവുന്നതാണ്.
ആനകള്‍ എന്തുകൊണ്ട് ഇ പ്രദേശത്ത് മാത്രം നില്‍ക്കുന്നു, ആക്രമണം നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ വസ്തുനിഷ്ടമായി പഠിക്കുക
സ്ഥിരം പ്രശനമുള്ള സ്ഥലവാസികള്‍ക്ക്‌ മാറ്റിപ്പാര്‍പ്പിക്കള്‍ ഉള്‍പ്പടെയുള്ള ആശ്വാസ പദ്ധതികള്‍ ആരായുക.
താല്‍ക്കാലിക പ്രശ്ന പരിഹാര മാര്‍ഗമായി ആനകളുടെ വരവു തടുക്കുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പില്‍ വരുത്തുക. (ട്രെന്ച് , തുടങ്ങിയവ)പൊതു ജന പ്രതിനിധികളുടെ മീറ്റിങ്ങിനു ശേഷം പാലക്കാട് ജില്ലാ കലക്ടര്‍ നമ്മുടെ 3, 4 നിര്‍ദ്ദേശങ്ങള്‍ ഒഴികെ മറ്റുള്ളവയും, അവയുടെ അടിയന്തിര പ്രവര്‍ത്തനങ്ങളും വാഗ്ദാനം നല്‍കി.ഞങ്ങളുടെ പ്രായോഗിക നിര്‍ദേശങ്ങള്‍ അടങ്ങിയ പഠനവും  റിപ്പോര്‍ട്ടും യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്നതാണ്.

IMG 92191 കല്ലടിക്കോട് ആന : WPSI നിര്‍ദ്ദേശങ്ങള്‍

WordPress Developer | WordPress Developer India | Freelance Web Developer

One Response to “കല്ലടിക്കോട് ആന : WPSI നിര്‍ദ്ദേശങ്ങള്‍”

  1. on 27 Nov 2010 at 3:58 amsunder

    അല്ലെങ്കിലും വീരപ്പനില്ലാത്തതിന്റെ കുറവ് അറിയുന്നുണ്ട്

Trackback URI | Comments RSS

Leave a Reply