പാലക്കാട് ജില്ലയിലെ വണ്ടിത്താവളം, കൊടുവായുര്‍, പല്ലശ്ശേന, കൊല്ലങ്കൊട് പ്രദേശങ്ങളിലായി എക്കറുകണക്കിനു സ്ഥലം നികത്തുന്നു. പാടങല്‍ തുച്ചമായ വിലയ്ക്ക് സ്ഥലകച്ചവടക്കാര്‍ വാങ്ങുകയും പിന്നീട് മണ്ണിട്ട് നികത്തി വലിയ പ്ലോട്ടുകളാക്കുകയും ചെയ്യുന്നു. ഇത്തരം പ്ലോട്ടുകളെ ചെറുതാക്കി തിരിച്ച് വന്‍വിലയ്ക്ക് മറിച്ച് വില്‍ക്കുകയുമാണു ലാന്റ് മാഫിയകള്‍ ചെയ്യുന്നത് . കെ.എല്‍.യു ലഭിക്കുന്നതിനായി സ്ഥ്ലലം കുറച്ചുകാലം തരിശ്ശിട്ടുവയ്ക്കുകയും പിന്നീടു വന്‍ തുക ബന്ധപ്പെട്ട ഉദ്യൊഗസ്ഥര്‍ക്ക് കൊടുത്ത് കെ.എല്‍.യു സംഘടിപ്പിക്കുകയും ചെയ്യുന്നുന്‍ട്. വില്‍ക്കുന്നതിനായി പുരകത്തുമ്പൊല്‍ കഴുക്കൊല്‍ ഊരുക എന്ന വാക്കുപൊലെ ഭരണം കഴിയുന്നതിനു മുന്‍പ് പരമാവതി പണമുണ്ടാക്കാന്‍ രാഷ്രീയ നേതാക്കളും ശ്രമിക്കുന്നതിന്റെ ഫലമായി എക്കറുകണക്കിനു സ്ഥലമാണ് നികത്തപ്പെടുന്നത്. ഇത്തരം പ്രവര്‍ത്തികളില്‍ ചെറിയ കച്ചവടക്കാര്‍ മുതല്‍ വന്‍ ലാന്റ് മാഫിയകല്‍ വരെയുണ്ട്. നടപ്പെടി എടുക്കാന്‍ ബാദ്ധ്യസ്ഥരായ ഉദ്ദേഗസ്തര്‍ ഇത്തരം പ്രവര്‍ത്തികള്‍ കണ്ടെന്ന് നടിക്കുന്നില്ല.

