കാലയവനികയുടെ പുറകിലേക്ക് തെറ്റിയൊടിയ സെക്കന്റ് സൂചിക്കുപുറകേ ആ ബുദ്ധനും യാത്രയായ…തെരുവിന്റെ കൈകളില്‍ ജീവിതത്തിനര്‍ഥം തിരഞ്ഞആ കര്‍മയൊഗിയുടെ,കവിതകല്‍ഇനിയില്ല…
എന്നും ചിരിമാത്രം തങ്ങിനിന്നിരുന്ന ആ സഹ്രുദയന്‍ ഇനി സാധാരണക്കാരിലേക്ക് ഇറങ്ങിവരില്ല….ജീവിതം പരാജയത്തിന്റെ ഉയരത്തില്‍നിന്നും ചിരിച്ചപ്പൊഴും കവിതയില്‍ ജയം കൊയ്തും ഇല്ലായ്മയ്ക്കുനേരെ കൊഞ്ഞനം കുത്തിയും ചിരിച്ച ഒരെ ഒരു കവി മാത്രമേ മലയാലഭാഷയില്‍ ഉണ്ടായിരുന്നുള്ളൂ ;അയ്യപ്പന്‍… എന്നാല്‍ ആ തിരിയും കെട്ടിരിക്കുന്നു… എന്നന്നേക്കുമായി.ജീവിതാനുഭവങ്ങളുടെ തീഷ്ണ്തകൊണ്ട് വാക്കുകളുടെ കൊട്ടാരം സ്രിഷ്ട്ടിച്ച അനാഥന്‍ മടക്കയാത്ര തുട്ടങിയതും വാക്കുകലുടെ ചൂന്റുവിരല്‍ പിടിച്ചായിരുന്നു. ആ ജീവിതം തുടങിയത് 1949 ല്‍ നേമത്തുനിന്ന് . പിന്നീടങ്ങൊട്ട് നഷ്ട്ങ്ങളുടെ വിഴുപ്പുമേന്തിയുള്ള ജീവിതം. ആദ്യം വിടപറഞ്ഞത് അഛന്‍ പിന്നെ സ്കൂല്‍ ജീവിതത്തിനിടയില്‍ അമ്മ ,ശേഷം തന്റെ സഞ്ചാരപഥങ്ങളിലെല്ലാം കൂട്ടായിരുന്നത് അക്ഷരങ്ങള്‍ മാത്രം… ആ അക്ഷരങ്ങള്‍ ഒരൊ തെരുവിലും ഓരൊ കവിതകള്‍ക്ക് ജന്മം നല്‍കി.ആ കവിതള്‍നല്‍കിയതൊ, കാവ്യലൊകത്തിന് പുതിയമുഖത്തെ.അത് പുരസ്ക്കാരങ്ങളായി ഒഴുകിയപ്പൊഴും ആ മുഖത്ത് നിഷ്ക്കളങ്കമായ ചിരിമാത്രം.വെയില്‍ തിന്നുന്ന പക്ഷിക്കു കേരള സാഹിത്യ അക്കാദമി നല്‍കിയതു തേനിന്റെ മധുരമായിരുന്നു.പ്രശസ്ഥനായ അനാഥന്റെ കവിതയ്ക്ക് ആശാന്‍ പുരസ്ക്കാരം മാറ്റുകൂട്ടിയെങ്കിലും അത് ബലിക്കാക്കകള്‍ക്ക് സ്വന്തമായി.സ്വന്തമായി ഒരു കാവ്യ പാത തീര്‍ത്തപ്പൊഴും കവിതയുടെ ചിട്ടകളിലും ചട്ടക്കൂടിലും അയ്യപ്പന്‍ ഒതുങ്ങിക്കൂടിയില്ല,സ്വന്തം ജീവിതത്തിലെന്നപൊലെ.അതുകൊണ്ടാവാം ആ കവിതകള്‍ക്ക് ഒരു സ്വാഭാവികത കൈവന്നത്.ഒരു തിരുത്തിക്കുറിക്കലും നടത്താതെ എഴുതുന്നത് അപ്പാടെ പ്രസിദ്ധീകരിക്കുന്ന സ്വഭാവം. ഒരു വ്യക്തിയുടെ സ്വത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ് ഓരൊ കവിതയും …..പ്രണയം ദുരന്തമായി അവതരിക്കപ്പെട്ടപ്പൊഴും രാഷ്രീയവും സാമൂഹ്യസത്യവും സ്വന്തം ക്രിതികളില്‍ പകര്‍ന്നാടിയപ്പൊഴും ആ പച്ചയായ മനുഷ്യന്‍ ഒരു ഐതിഹ്യമാവുകയായിരുന്നു. പി.കുഞ്ഞിരാമന്‍നായരെ ആരാധിച്ചപ്പൊഴും വാന്‍ഗൊഗിനെക്കുറിച്ച് കവിതയെഴുതിയപ്പൊഴും ആ ചെറിയ ശരീരം കൂടുതല്‍ ചടുലമാവുകയായിരുന്നു. തെരുവില്‍ തലചായ്ചവരെ ലൊകം അറപ്പൊടും വെറുപ്പൊടും കണ്ടപ്പൊള്‍ അതിലും വ്യത്യസ്ഥനായി അയ്യപ്പന്‍ ഓരൊ ഹ്രിദയവും വാകുകള്‍കൊണ്ട് വശീകരിച്ചു.ഇരുന്നു വാഴാനുള്ള ജാതകമുണ്ടായിട്ടും ഇരന്നു വാഴാനുള്ള ജീവിതത്തെക്കുറിച്ച് അയ്യപ്പന്‍ പാടി.കവിതകളെ കാച്ചിക്കുറുക്കി വായനക്കാരുടെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു….ആ കാവ്യ പാത്രം ഇഴുകി ധാരയായി ഒരിക്കലും വറ്റാത്ത അക്ഷയ പാത്രം പൊലെ കാലത്തെ അതിജീവിച്ച ക്രിതികള്‍ ബാക്കിയാക്കി ആ മനുഷ്യന്‍ നടന്നു ചക്രവാള സീമയിലേക്ക് …..ശ്രദ്ധയും ആത്മാര്‍തഥതയും അദ്ദെഹത്തിന്റെ ജീവിത ചര്യയിലില്ലായിരുന്നിട്ടും ആ ക്രിതികളില്‍ അവ പ്രകടമായിരുന്നു,ഓരൊ വാക്കിലും, അവ നിറഞ്ഞുനിന്നിരുന്നു.കവിത്വത്തിന്റെ അവാച്യമായ അനുഭൂതികളുമായി അദ്ദേഹം നമ്മൊടൊപ്പം നടന്നത് അറുപതിലേറെ വര്‍ഷങ്ങള്‍.കവിതയെഴുത്തിന്റെ അന്‍പതു വര്‍ഷം ആഘൊഷമാക്കുന്നതിനു മുന്‍പ് വിഹ്വലത നിറഞ്ഞ ആ ജീവിതം പൊലിഞ്ഞു,എന്നന്നേക്കുമായി.മുറിവുകളുടെ വസന്തമാണെന്റെ ജീവിതം എന്നു പാടിയ കവിയില്‍ മൊഹങ്ങളില്ലാത്ത ജീവിതം നമുക്കു കാണാം.ജീവിതമെന്തെന്നറിയുന്നതിനു മുന്‍പ് ഏകാകിയായി യാത്രതുടങ്ങിയ മനുഷ്യന്‍, വന്യമായ നമ്മുടെ ഹ്രിദയത്തില്‍ മൊട്ടുസൂചികളേല്‍പ്പിക്കിന്ന ജീവിത സാഹചര്യങ്ങളിലൂടെ കടന്നുവന്ന നിത്യവിസ്മയം…ആ മഹായൊഗി തെരുവിലായിരുന്നു തന്റെ ജീവിതം ആടിത്തിമിര്‍ത്തത്.
അനുഭവങ്ങള്‍ ജീവിതത്തില്‍ അലയടിച്ചപ്പൊള്‍ ആ അലകള്‍ക്കിടയിലും മുത്തുകള്‍ കണ്ടെത്തി അവയെ കവിതയാക്കി കൊരുത്തെടുത്തു അയ്യാപ്പന്‍. തെരുവിനെ പ്രനയിച്ച ആ മനുഷ്യന്‍ ഒരു വരി കുറിച്ചിട്ടു,കാലത്തിന്റെ കുട്ടൊഴുക്കില്‍ മാഞ്ഞുപൊകാത്ത ഒരു വരി,
“എനിക്കു പൊകാന്‍ മാത്രമായി
ഞാനൊരു തെരുവു പണിയുന്നു” എന്ന്
ഒടുവില്‍ ആ വെയില്‍ തിന്ന പക്ഷിയുടെ ചിറകു കരിഞ്ഞതും ഒരു തെരുവിനൊരത്തായിരുന്നു. ആര്‍ക്കും പിടികൊടുക്കാതെ…..എന്നും ജീവിതം ആഘൊഷിക്കാന്‍ ഇഷ്ടപ്പെട്ട കവി തന്റെ ദുരിധങ്ങളൊക്കെയും ആഘൊഷിച്ചു.സ്വന്തമായൊരു മേല്‍വിലാസമില്ലാത്ത കവിയ്ക്ക് തന്റെ സ്രിഷ്ടികള്‍ ഒരു മേല്‍വിലാസം സ്രിഷ്ടിച്ചു. എന്തിനും സ്വന്തമായ വഴിയും രീതിയും തിരഞ്ഞെടുത്ത കവി . പി.കുഞ്ഞിരാമന്‍ നായര്‍ക്കുശേഷം ഏറേയാത്രകള്‍ ചെയ്ത് കവിതയെഴുതിയ മഹാനുഭാവന്‍. അതാണ് അയ്യപ്പന്‍…. ഒരു വാക്കിലൊ,ഒരു ചരിത്രത്തിലൊ ഒതിങ്ങാത്ത ആ കാവ്യ ധാരയ്ക്ക് ഇനിയൊരു തെരുവൊരവും മതിയാവില്ല തലചായ്ക്കാന്‍.അയ്യപ്പനെന്ന ആ അവധൂതന്‍ മലയാള കവിതയെ തൊട്ടറിഞ്ഞത് തെരിവിലെങ്കില്‍ ആ കവിതകള്‍ തൊട്ടത് മനുഷ്യ ഹ്രിദയങ്ങളുടെ തെരുവീഥികളേയായിരുന്നു.
“സ്നേഹാര്‍ദ്ര സാഗരമേ
നിനക്കു ജനിമ്രിതികളില്ല
അത്യുന്നതങ്ങളില്‍
വാഴ്ത്തപ്പെടും നീ
പൊവുക നിയ്യൊരു
ചിത്ര പതംഗമായ്
പുതിയ തെരുവീഥികള്‍
കെട്ടിപ്പടുക്കാന്‍………………
………………………………..
………………………………..

ചിത്രം കലക്കന്‍
chithram aaraa varache?