ആലത്തൂർ, പാലക്കാട് ലോകസഭാ നിയോജക മണ്ഡലങ്ങളിൽ വീണ്ടും ഇറങ്ങുന്ന പി കെ ബിജു, എം ബി രാജേഷ് എന്നിവരോട് 11 ചോദ്യങ്ങൾ

ആലത്തൂർ, പാലക്കാട് എന്നീ ലോകസഭാ നിയോജകമണ്ഡലങ്ങളിൽ വീണ്ടും ഇറങ്ങുന്ന പി കെ ബിജു, എം ബി രാജേഷ് എന്നിവരോട് 11 ചോദ്യങ്ങൾ 

(1) 450 കോടി രൂപ ചിലവാക്കി ബ്രോഡ് ഗേജ് ആക്കിയ പാലക്കാട് പൊള്ളാച്ചി തീവണ്ടി പാതയിലൂടെ പാലക്കാട്ടെ ഗ്രാമീണ ജനങ്ങൾക്ക് ഉപകാരപ്പെടുന്നതും, എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതുമായ പാസഞ്ചർ വണ്ടികൾ ഓടിപ്പിക്കാൻ എന്തെ നിങ്ങൾ മുൻകൈ എടുക്കാത്തത് ? 

അഥവാ അതുനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഏതെല്ലാം ? 

(2) പാലക്കാടിന്റെ വികസനത്തിൽ ഏറ്റവും വലിയ സംഭാവന നൽകാൻ കഴിയുമായിരുന്ന കോച്ച് ഫൿടറി എന്ത് കൊണ്ട് വന്നില്ല.? 

(3) നിങ്ങളുടെ കാലയളവിൽ തികച്ചും അശാസ്ത്രീയമായി പണി കഴിപ്പിച്ച വാളയാർ വടക്കഞ്ചേരി ദേശീയ പാത 544 ൽ അപകടങ്ങൾ കുറയ്ക്കാനും, പണിയിൽ വന്നു കൂടിയ അശാസ്ത്രീയത പരിഹരിച്ച് പുനർ നിർമ്മിക്കാനും എന്തെല്ലാം കാര്യങ്ങൾ ചെയ്തു? 

(4) വർഷങ്ങളായി പൂർത്തിയാകാതെ കിടക്കുന്ന വടക്കഞ്ചേരി മണ്ണുത്തി ആറു വരി പാതക്കായി എന്തെല്ലാം പ്രവൃത്തികളാണ് നിങ്ങൾ ചെയ്തത്, എന്നിട്ടും അത് മുടങ്ങി കിടക്കുന്നതെന്തു കൊണ്ട് ? 

(5) യുവജനങ്ങൾക്കും കായിക രംഗത്തിനും നിങ്ങൾ ചെയ്തതീർത്ത പ്രവർത്തികൾ എന്തെല്ലാം? 

(6) നിങ്ങളുടെ മണ്ഡലത്തിൽ ചെലവ് കുറഞ്ഞ ഉന്നത വിദ്യാഭാസം ലഭ്യമാക്കാൻ എന്തെല്ലാം ചെയ്തു?

(7) നിങ്ങളുടെ മണ്ഡലത്തിൽ ചെലവ് കുറഞ്ഞ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുവാൻ എന്തെല്ലാം ചെയ്തു? 

(8) പൗരന്മാരിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും അന്ധവിശ്വാസങ്ങളിൽ നിന്ന് അവരെ രക്ഷിക്കുവാനുമായി ചെയ്ത പ്രവർത്തികൾ എന്തെല്ലാം. ?

(9) ജനിച്ച് നാട്ടിൽ തന്നെ തൊഴിൽ എന്നത് ഏതൊരു പൗരന്റെയും ഒരു ആഗ്രഹമാണ്- പാലക്കാട് തെഴിലില്ലായ്മ കുറയ്ക്കാനായി എന്തെല്ലാം പ്രവർത്തികൾ നിങ്ങൾ ചെയ്തു ? എത്ര പുതിയ തൊഴിൽ സ്ഥാപനങ്ങൾ പുതിയതായി തുടങ്ങി, അവ എത്ര പേർക്ക് തൊഴിൽ കൊടുക്കുന്നുണ്ട്. 

(10) എം പി ഫണ്ട് ചിലവാക്കൽ എന്ന പ്രവൃത്തിക്കുപരിയായി, കഴിഞ്ഞ 10 വർഷത്തിൽ നിങ്ങൾക്ക് നിങ്ങളെ തിരെഞ്ഞെടുത്ത മണ്ഡലത്തിൽ ചെയ്യാൻ കഴിഞ്ഞ 10 കാര്യങ്ങൾ എന്തെല്ലാം ? 

(11) കഴിഞ്ഞ 10 വർഷത്തിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കാത്തതും വീണ്ടും തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അടുത്ത 5 വർഷത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ 10 കാര്യങ്ങൾ എന്തെല്ലാം ? 

#Palakkad#Alathur#GeneralElections2019

See this on our facebook page

What do you say?