പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി അഞ്ചാം വാർഷികാഘോഷ പരിപാടികൾ

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ ഒരു മാസം നീണ്ടു നിന്ന അഞ്ചാം വാർഷികാഘോഷ പരിപാടികൾ ജൂലൈ 29 നു പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണി മുതൽ രാത്രി 7 മണി വരെ നടക്കുന്ന പൂർണ ദിന പരിപാടിയോടെ സമാപിക്കുന്നു.സമാപന ദിന പരിപാടികൾ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: കെ.പി.മോഹനൻ ആവിഷ്കാര സ്വാതന്ത്ര്യം നേരിടുന്ന വെല്ലു വിളികൾ എന്ന വിഷയം അവതരിപ്പിച്ചു ഉദ്‌ഘാടനം ചെയ്യും .ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ് ശ്രീ.ടി.കെ.നാരായണദാസ് അധ്യക്ഷത വഹിക്കും.

തുടർന്ന് നടക്കുന്ന സെമിനാറുകളിൽ ശ്രീ.മുണ്ടൂർ സേതുമാധവൻ ( കഥയെഴുത്ത് : ഒരു പ്രാഥമിക വിചാരം) ശ്രീ. ആഷാ മേനോൻ ( യാത്രയുടെ വായനാനുഭവങ്ങൾ) ശ്രീ. ഇ.പി.രാജഗോപാലൻ, ശ്രീ.എൻ. രാധാകൃഷ്ണൻ നായർ ( ഭാഷ, സംസ്കാരം, സ്വാതന്ത്ര്യം) ഡോക്ടർ.കെ.വി.കുഞ്ഞികൃഷ്ണൻ , ശ്രീ.എസ് .രമേശൻ, ശ്രീ.പി.കെ.സുധാകരൻ ( ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിൽ ) ശ്രീ. വിജു നായരങ്ങാടി , പ്രൊഫ: പി.എ.വാസുദേവൻ (വൈലോപ്പിള്ളിയുടെ കാവ്യലോകം) എന്നിവർ സംസാരിക്കും. സഹൃദയരുമായുള്ള സംവാദവും നടക്കും.

വൈകുന്നേരം 5 .30 ന് നടക്കുന്ന സമാപന യോഗം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ ഉദ്‌ഘാടനം ചെയ്യും. ലൈബ്രറി ചെയർമാൻ ജില്ലാ കളക്ടർ ഡി.ബാലമുരളി.ഐ.എ.എസ് അധ്യക്ഷത വഹിക്കും.
എം.ബി.രാജേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശാന്തകുമാരി, മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി പ്രമീള ശശിധരൻ, കഥാകൃത്ത് ശ്രീ.ടി.കെ.ശങ്കരനാരായണൻ എന്നിവർ പങ്കെടുക്കും.

മത്സരവിജയികൾക്കുള്ള സമ്മാന വിതരണം സമാപനവേദിയിൽ നടക്കും. മത്സര വിജയികളുടെ കലാപരിപാടികളും അരങ്ങേറും.

palakkad district library

palakkad district library

palakkad district library

What do you say?